Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tusker That Spread

Palakkad

ക​രു​വാ​ര​ക്കു​ണ്ടി​ൽ ഭീ​തി പ​ര​ത്തി​യ കൊ​മ്പ​ൻ ഒ​രാ​ഴ്ച​യാ​യി തി​രു​വി​ഴാം​കു​ന്നി​ൽ

മ​ണ്ണാ​ർ​ക്കാ​ട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ളി​കാ​വ്, തൂ​വൂ​ർ, ക​രു​വാ​ര​കു​ണ്ട്, ഇ​ട​പ്പ​റ്റ മേ​ഖ​ല​ക​ളി​ൽ ഭീ​തി പ​ര​ത്തി​യ കാ​ട്ടാ​ന 30 കി​ലോ​മീ​റ്റ​ർ ജ​ന​വാ​സ​മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് തി​രു​വി​ഴാം​കു​ന്ന് മേ​ഖ​ല​യി​ലെ​ത്തി വി​ല​സു​ന്നു.

തി​രു​വി​ഴാം​കു​ന്ന് ക​ന്നു​കാ​ലി ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​യെ നാ​ട്ടു​കാ​രും വ​നം​വ​കു​പ്പും ചേ​ർ​ന്ന് തു​ര​ത്തി. തു​ട​ർ​ന്ന് കോ​ട്ടാ​ണി റി​സ​ർ​വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടെ​ങ്കി​ലും വീ​ണ്ടും ഇ​ന്ന​ലെ ക​ര​ടി​യോ​ട് മേ​ഖ​ല​യി​ൽ വി​ല​സു​ക​യാ​ണ്.
ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ ഏ​റെ പ​ണി​പ്പെ​ടു​ന്നു​ണ്ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും പ​റ​ഞ്ഞു.

ക​രു​വാ​ര​കു​ണ്ടി​ൽ ശ​ല്യ​മാ​യ​തോ​ടെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി അ​വി​ടെ​യു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കൊ​മ്പ​നെ പ​റ​യ​ൻ​മാ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്കു ക​ട​ത്തി​വി​ട്ടി​രു​ന്നു. അ​വി​ടെ​നി​ന്നും എ​ട​ത്ത​നാ​ട്ടു​ക​ര ചി​ര​ട്ട​ക്കു​ളം ഭാ​ഗ​ത്തു​കൂ​ടി ആ​ന യ​ത്തീം​ഖാ​ന​യി​ൽ എ​ത്തി.

തു​ട​ർ​ന്ന് കൊ​ടി​യ​ൻ​കു​ന്ന് മു​ണ്ട​ക്കു​ന്ന് വ​ഴി തി​രു​വി​ഴാം​കു​ന്ന് ഫാ​മി​ലെ​ത്തു​ക​യാ​യി​രു​ന്നു. ആ​ന വ​ന്ന വ​ഴി​ക​ളെ​ല്ലാം ജ​ന​വാ​സ​മേ​ഖ​ല​യാ​ണ്. ച​ക്ക പ​റി​ച്ചു തി​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും 30 കി​ലോ​മീ​റ്റ​റി​നി​ട​യി​ൽ ആ​ന വ​രു​ത്തി​യി​ട്ടി​ല്ല. ക​ര​ടി​യോ​ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ ആ​ന ഭീ​തി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.
പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ന​യെ സൈ​ല​ന്‍റ് വാ​ലി വ​ന​മേ​ഖ​ല​യി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up